Add a review
You must be logged in to post a review.
₹375.00
Out of stock
ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ രചനകള്‍ ഒളിഞ്ഞുകിടക്കുന്ന മൗലികവും അപൂര്‍വ്വവുമായ ഒരു കോഡ്. നൂറ്റാണ്ടുകളായി മൂടിവെയ്ക്കപ്പെട്ട ഒരു അത്ഭുതകരമായ സത്യം… അവസാനം അനാവരണം ചെയ്യപ്പെടുന്നു.
പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ റോബര്‍ട്ട്‌ലാങ്ഡാണ് രാത്രിയില്‍ അടിയന്തരമായൊരു ഫോണ്‍ സന്ദേശം ലഭിക്കുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ഴാക്‌സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനുള്ളില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പോലീസ് കാണുന്നു – ഒരു കോഡ്. ലിയനാര്‍ഡേ ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യസംഘത്തില്‍ അംഗമായിരുന്നു ഴാക്‌സൊനീയറെന്ന് അവര്‍ക്കു വെളിപ്പെടുന്നു. വിക്ടര്‍യൂഗോ, സര്‍ ഐസക്‌ന്യൂട്ടന്‍, ബോട്ടിസെല്ലി തുടങ്ങിയവര്‍ക്ക് ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാന്‍ സൊനീയര്‍ തന്റെ ജീവിതം ബലികൊടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ലാങ്ഡണും സോഫിയും കോഡിന്റെ ചുരുളഴിക്കണം. അല്ലെങ്കില്‍ പ്രയറിയുടെ രഹസ്യം – വിസ്മയാവഹമായ ചരിത്രസത്യം – എന്നെന്നേക്കുമായി നഷ്ടപ്പെടും… അവിസ്മരണീയ വായനാനുഭവം നല്‍കുന്ന അസാധാരണ നോവല്‍.
വിവ: ജോമി തോമസ്, ആര്‍.ഗോപീകൃഷ്ണന്‍
You must be logged in to post a review.
Reviews
There are no reviews yet.