No products were found matching your selection.
1943ല്‍ കൊല്ലത്ത് ജനിച്ചു. പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ്, ഗുജറാത്ത് യൂണിവേഴ്സിറ്റി, ഗ്ലാസ്ഗോയിലെ റോയല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡോക്ടറേറ്റ്, സിറോളജിയില് ഡിപ്ലോമ. ശാസ്്ത്രീയ കുറ്റാന്വേഷണത്തില്‍ സ്കോട്ട്ലണ്ട് യാര്‍ഡില്‍ പരിശീലനം. കേരളാ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡയറക്ടറായിരുന്നു. കഥ, നോവല്‍, ചരിത്രം, നാടകം, യാത്രാവിവരണം, ശാസ്ത്രം എന്നീ മേഖലകളില്‍ മുപ്പത് കൃതികളും ഇരുപത്തിയഞ്ച് ഗവേഷണലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭവലയം' എന്ന നോവലിന് ടാഗോര്‍ അവാര്‍ഡ്, ടെലിസീരിയല്‍ സംവിധായകനുള്ള പത്മരാജന് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാന്താദേവി. വിലാസം: സ്വാതി, പോങ്ങുംമൂട്, തിരുവനന്തപുരം.
No products were found matching your selection.