Balakrishnan C.V

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

Showing all 10 results

Showing all 10 results