Add a review
You must be logged in to post a review.
₹180.00
Out of stock
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ത്രീകള്‍ ചെയ്യേണ്ട യോഗ പരിശീലനങ്ങള്‍. സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രത്യേക യോഗാസനങ്ങള്‍
സ്ത്രീകള്‍ക്ക് യൗവനം എത്രകാലം നിലനിര്‍ത്താനാവും? കൃത്യമായി യോഗ പരിശീലിച്ചാല്‍ അതിന്റെ സാധ്യത അത്ഭുതകരമാണെന്ന് ഈ പുസ്തകം വിശദമാക്കുന്നു. യൗവനം നിലനിര്‍ത്താന്‍ നമ്മള്‍ സാധാരണ അവലംബിക്കുന്ന എളുപ്പവഴികള്‍ പലതും പിന്നീട് തിരിച്ചടികള്‍ നല്‍കുമ്പോള്‍ ലളിതമായ യോഗയിലൂടെ ഏറ്റവും സുഖകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാനാകും.
ഗര്‍ഭകാലം രോഗകാലമായി കരുതി ചികിത്സിക്കുകയും പ്രസവം വേദനാഭരിതമായിത്തീരുകയും ചെയ്യുമ്പോള്‍ സുഖപ്രസവത്തിനും പ്രസവാനന്തര ആരോഗ്യ-സൗന്ദര്യ പരിപാലനത്തിനും യോഗ എങ്ങനെ സഹായകമാകുമെന്നും ഈ പുസ്തകത്തില്‍ നിന്നറിയാന്‍ കഴിയും.
വയര്‍, താടി, കൈകാലുകള്‍ എന്നിങ്ങനെ ശരീരത്തിന്റെ പല ഭാഗത്തും അമിതമായി കൊഴുപ്പടിയുക, തൈറോയ്ഡ്, നടുവേദന, സന്ധിവേദന, ആര്‍ത്തവക്രമക്കേടുകള്‍ തുടങ്ങി സൗന്ദര്യത്തോടൊപ്പം ആരോഗ്യവും നഷ്ടപ്പെടുത്തുന്ന പല പ്രശ്‌നങ്ങളും ചെറുപ്പത്തില്‍ത്തന്നെ ശരീരത്തെ ബാധിച്ചുതുടങ്ങും. ഇവ ദാമ്പത്യജീവിതത്തെ ക്ലേശകരമാക്കുകയും ചെയ്യുന്നു. അവയെ മറികടക്കാനും ജീവിതത്തിലുടനീളം സ്വാസ്ഥ്യം നിലനിര്‍ത്താനും സഹായകമാണ് സ്ത്രീകള്‍ക്കായുള്ള ഈ യോഗ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.