Add a review
You must be logged in to post a review.
₹200.00
Out of stock
ഹോംസ് കഥകളിലെ ആദ്യ സമാഹാരമായ The Adventures of Sherlock Homes എന്ന പുസ്തകത്തിന്റെ ആദ്യത്തെ സമ്പൂര്‍ണ മലയാള പരിഭാഷ. നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേക്കര്‍ സ്ട്രീറ്റിലെ 221B മുറിയില്‍നിന്ന് വിക്ടോറിയന്‍ ലണ്ടനിലെ മഞ്ഞുമൂടിയ തെരുവുകളിലേക്ക് വഞ്ചനയ്ക്കും ഉപജാപങ്ങള്‍ക്കും തിന്മയ്ക്കുമെതിരെ പോരാടനിറങ്ങിയ ഹോംസ് ഇന്നും ലോകത്തെ ഏറ്റവും പ്രിയങ്കരനായ കുറ്റാന്വേഷകനായി തുടരുന്നു.
ചുകന്ന തലമുടിക്കാരുടെ സംഘം, നീലരത്‌നം, പുള്ളിക്കുത്തുള്ള നാട തുടങ്ങിയ പ്രശസ്തമായ കേസുകള്‍ അടങ്ങിയ ഈ സമാഹാരത്തിലെ ആദ്യകഥയില്‍ത്തന്നെ ഹോംസ് ഒരു സ്ത്രീയാല്‍ പരാജയപ്പെടുന്നുമുണ്ട്. അങ്ങനെ ഡോയ്ല്‍ തന്റെ റിയലിസവും ഫെമിനിസവും വ്യക്തമാക്കുന്നു.
അവതാരിക: ഉണ്ണി ആര്‍.
വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.