Add a review
You must be logged in to post a review.
₹90.00
In stock
റിട്ടയര്‍മെന്റ് ജിവിതം ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ കൃത്യമായ പ്ലാനിങ്ങിന്റെ അഭാവംമൂലം പലര്‍ക്കും പെന്‍ഷനുശേഷമുള്ള ജീവിതകാലം പലതരം ക്ലേശങ്ങള്‍ നിറഞ്ഞതാകാറുണ്ട്. ശരിയായ മാര്‍ഗനിര്‍ദേശം ലഭിച്ചാല്‍ ആര്‍ക്കും അത്തരം പ്രതിസന്ധികളൊഴിവാക്കാന്‍ കഴിയും. റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതവും ആസ്വാദ്യകരവുമാക്കാന്‍ ഏവരേയും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്. ജീവിതച്ചെലവുകള്‍, ആരോഗ്യസുരക്ഷ, യാത്രകള്‍, നിക്ഷേപവും വരുമാനവും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങല്‍, സാമൂഹികവും ആദ്ധ്യാത്മികവും ആയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിങ്ങള്‍ ജിവിതത്തില്‍ മുന്‍ഗണന കൊടുക്കുന്ന ഘടകങ്ങള്‍ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നല്‍കികൊണ്ടാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. മനോരമ ദിനപ്പത്രത്തിലെ ബിസിനസ് പേജിലെ കോളമസ്റ്റും പ്രശസ്ത സാമ്പത്തികാസൂത്രണ വിദഗ്ധനുമായ രഞ്ജിത് സി എസ് ആണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ധനകാര്യ ആസൂത്രണം, വിവിധ നിക്ഷേപ പദ്ധതികള്‍, പുതിയ പെന്‍ഷന്‍ പദ്ധതി, റിവേഴ്‌സ് മോര്‍ട്ട്‌ഗേജ്, അനന്തരാവകാശം, നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കണക്കാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഏറ്റവും പ്രായോഗികമായി ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ റിട്ടയര്‍മെന്റ് ജീവിതത്തെ ഫലപ്രദമായി ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.
You must be logged in to post a review.
Reviews
There are no reviews yet.