Add a review
You must be logged in to post a review.
₹350.00
In stock
തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകള്‍ . തന്നെ സ്പര്‍ശിച്ച പ്രമേയങ്ങളെക്കുറിച്ച് പാടുമ്പോള്‍ തന്നെ നമ്മുടെ ലാവണ്യബോധത്തെ മാറ്റിമറിക്കുന്ന അപരലോകങ്ങളെ ഈ കവി വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നു.
മലയാളഭാഷയുടെ തലയുയര്‍ത്തിപ്പിടിക്കുന്ന കവിതകള്‍
ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ്.
രണ്ടാം പതിപ്പ്.
പുതുകവികളില്‍ ശ്രദ്ധേയന്‍. 1961ല്‍ തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ആദ്യസമാഹാരം സ്വപ്‌നവാങ്മൂലം 1996ല്‍ വെളിച്ചം കണ്ടു. പാറയില്‍ പണിഞ്ഞത്, ആള്‍മറ എന്നീ രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. ആള്‍മറയ്ക്ക് 2006ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, പ്രഥമ ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി. ഭാര്യ: ലൈല. മക്കള്‍: മനീഷ്, ലാസ്യ. വിലാസം: മുല്ലയ്ക്കല്‍, അക്കിക്കാവ് പി.ഒ, തൃശൂര്‍.
You must be logged in to post a review.
Reviews
There are no reviews yet.