Add a review
You must be logged in to post a review.
₹80.00
In stock
2012 ഒടുവില്‍ തിരുവനന്തപുരത്തുവെച്ചു കൂടിയ വിശ്വമലയാള സമ്മേളനത്തിലെ കഥാസെഷനില്‍ ആയിടെ വായിക്കാനിടവന്ന രണ്ടു കഥകളെ കേന്ദ്രീകരിച്ചായിരുന്നു ഞാന്‍ പ്രധാനമായും സംസാരിച്ചത്. ഇതില്‍ ആദ്യത്തെ കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരിയായ അഷിത; രണ്ടാമത്തേത് താരതമ്യേന പുതുക്കക്കാരിയായ റുബീനയും.
ഈ രണ്ടു കഥകളും വന്നത് മാധ്യമം ആഴ്ചപ്പതിപ്പിലായിരുന്നു. പിന്നീട് ‘ബ്രേക്കിങ് ന്യൂസ്’ എന്ന ആദ്യകഥാസമാഹാരം കോഴിക്കോട്ടുവെച്ച് പ്രകാശിപ്പിച്ചപ്പോഴാണ് റുബീന നിവാസിനെ പരിചയപ്പെടാനിടവന്നത്.
ഇപ്പോഴിതാ ‘പുതിയ പെണ്ണ്’ എന്ന അവരുടെ രണ്ടാമത്തെ കഥാസമാഹാരം മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്നു.
പ്രവാസി, മുസ്‌ലിം, സ്ത്രീ എന്നീ പരിഗണനകളുടെ പിന്‍ബലമില്ലാതെതന്നെ മലയാളചെറുകഥയുടെ നടുമുറ്റത്ത് വന്നിരിക്കാനുള്ള അര്‍ഹത റുബീന നിവാസിനുണ്ടെന്ന് ഈ പുതിയ സമാഹാരത്തിലെ കഥകള്‍ തെളിയിക്കുന്നുണ്ടെന്നു പറയാന്‍ ഞാന്‍ അശേഷം മടിക്കുന്നില്ല.
– ടി. പത്മനാഭന്‍
കഥയുള്ള കഥകളാണ് റുബീനയുടേത്. കടംവാങ്ങിയ തൂവലുകളില്‍ മിനുങ്ങിനടക്കുന്ന കഥകളല്ല, മറിച്ച് മണ്ണില്‍ വേരുള്ള കഥകള്‍. ഒരു ചിത്രകാരിയെപ്പോലെ വാക്കുകള്‍കൊണ്ട് വരച്ചിടുന്ന ഓരോ കഥയും രചനയിലും ആവിഷ്‌കാരത്തിലും പുതുമ പുലര്‍ത്തുന്നു.
– പി. കെ. പാറക്കടവ്
You must be logged in to post a review.
Reviews
There are no reviews yet.