Add a review
You must be logged in to post a review.
₹390.00
In stock
എം.ടി. വാസുദേവൻ നായർ
ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയിൽനിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവൽ, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകൾ.
എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ
വായിച്ചാസ്വദിക്കാവുന്ന പുസ്തകം.
എഡിറ്റർ എം.എൻ. കാരശ്ശേരി
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്‌കാരവും ചലച്ചിത്രസപര്യാപുരസ്‌കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്‌സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്‌സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്‌സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.
You must be logged in to post a review.
Reviews
There are no reviews yet.