Add a review
You must be logged in to post a review.
₹40.00
Out of stock
വാത്സല്യനിധിയായ അകവൂര്‍ നമ്പൂതിരി, മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന ആ അനാഥബാലനെ ‘രാമന്‍’ എന്നു നാമകരണം ചെയ്തു. വേദം അഭ്യസിപ്പിച്ചു. മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. ഭഗവല്‍സിനിധിയിലേക്കുള്ള സന്ദര്‍ശനവേളകളില്‍ക്കുടി സഹയാത്രികനാക്കി. കടവത്ത് ആരോ കൗതുകത്തിനു നിര്‍മിച്ച കൂറ്റന്‍ കരിങ്കല്‍ത്തോണിയിലാണ് ഒരിക്കല്‍ രാമന്‍ തമ്പുരാനെ പുഴകടത്തി അമ്പലത്തിലെത്തിച്ചത്! വിഹിതമല്ലാത്തൊരു മോഹാവേശത്തിന്റെ ഓര്‍മയെ തമ്പുരാന്റെ ഹൃദയത്തില്‍നിന്നും ഉച്ചാടനംചെയ്യുവാന്‍ രാമന്‍ നിര്‍ദേശിച്ച പ്രതിവിധി അതിലും വിചിത്രം:
ഒരു സ്ത്രീയുടെ ലോഹപ്രതിമ അഗ്‌നിയില്‍ പഴുപ്പിച്ചെടുത്ത് അതിനെ ആലിംഗനംചെയ്യുക!!
രാമനും അകവൂര്‍ നമ്പൂതിരിയും തോള്‍ചേര്‍ന്നു നടന്ന സൗഹാര്‍ദത്തിന്റെ വഴികളിലെ ഏതാനും ചുവടുകള്‍ മാത്രമാണിവ. അതേ ‘ചാത്തന്‍’ പന്തിരുകുലത്തിലെ കുടപ്പിറപ്പുകളോടൊത്ത് പിന്നിട്ട സൗഭ്രാത്രത്തിന്റെ ചുവടുകള്‍ ഇനിയുമെത്രയോ…
You must be logged in to post a review.
Reviews
There are no reviews yet.