Add a review
You must be logged in to post a review.
₹100.00
In stock
വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത് എന്നെ പിന്തുടരുന്നതായി തോന്നി. അവസാനം പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ ഉള്ളില്‍ ആഹ്ലാദം വന്നുനിറഞ്ഞു. എനിക്ക് നിസ്സംശയം പറയാന്‍ കഴിയും, ഞാന്‍ അടുത്തകാലത്തു വായിച്ച നല്ല മലയാളനോവലുകളില്‍ ഒന്നാണിതെന്ന്. വായനക്കാരെ ആര്‍ദ്രമനസ്‌കരാക്കുന്ന ഒരു നോവല്‍. – എം. മുകുന്ദന്‍
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചിന്തകനുമായിരുന്ന ടി. എന്‍. ഗോപകുമാര്‍ എഴുതിയ അവസാനനോവല്‍.
മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. 1957ല്‍ ശുചീന്ദ്രത്ത് ജനിച്ചു. ആംഗലസാഹിത്യത്തിലും ജേര്‍ണലിസത്തിലും ബിരുദാനന്തരബിരുദം. മാതൃഭൂമി, ഇന്ത്യന്‍ എക്സ്പ്രസ്, ദ ഇന്‍ഡിപ്പെന്‍ഡന്‍സ്, ഇന്ത്യാ ടുഡേ, ദ സ്‌റ്റേറ്റ്‌സ്മാന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളിലും ബി.ബി.സി.ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. വേരുകള്‍ എന്ന സീരിയലും ജീവന്‍ മശായ് എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മേധാവിയും കണ്ണാടി എന്ന ആനുകാലിക പരിപാടിയുടെ സംവിധായകനും അവതാരകനും. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍ എന്നിവ പ്രധാന കൃതികള്‍. എഫ്.സി.സി.ജെ. ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹെദര്‍. മക്കള്‍: ഗായത്രി, കാവേരി. വിലാസം: നമ്പര്‍ 1, അനിതാ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്, പേട്ട, തിരുവനന്തപുരം695 024
You must be logged in to post a review.
Reviews
There are no reviews yet.