Add a review
You must be logged in to post a review.
₹150.00
In stock
പി.എസ്.സി.രീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റുവായനക്കാര്‍ക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ഈ വര്‍ഷവും മാതൃഭൂമി ഇയര്‍ബുക്ക് തയാറാക്കിയിരിക്കുന്നത്. പ്രളയം തകര്‍ത്തുകളഞ്ഞ കേരളത്തിന്റെ അതിജീവനം എങ്ങനെയായിരിക്കണമെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം എങ്ങനെയായിരിക്കുമെന്നും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ ഇയര്‍ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ, അസമത്വം നിലനില്‍ക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ഇന്ത്യന്‍ ജനാധിപത്യവും കോടതികളും, സമൂഹമാധ്യമങ്ങളുടെ സാമൂഹികവും നിയമപരവുമായ പരിപ്രേക്ഷ്യം, ആധാറുമായി ബന്ധപ്പട്ട് നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനതയുടെ തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍, ഇന്ത്യയുടെയും ചൈനയുടെയും മാറുന്ന ബന്ധങ്ങള്‍ എന്നീ വിഷയങ്ങള്‍ വിശദീകരിക്കുന്ന ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2018-ലെ സുപ്രീംകോടതി വിധികള്‍, ശാസ്ത്രം, പരിസ്ഥിതി, പ്രധാന പുരസ്‌കാരങ്ങള്‍, ബഹുമതികള്‍, കായിക നേട്ടങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വിശദമായ ‘സമകാലിക വിഭാഗം’ ഇയര്‍ബുക്കിന്റെ സവിശേഷതയാണ്. ഒപ്പം കേരളം, ഇന്ത്യ, ഭരണഘടന, സയന്‍സ്, പ്രപഞ്ചം-ഭൂമി, ലോകം, കായികം മേഖലകളിലെ അടിസ്ഥാന വിവരങ്ങളും വായിക്കാം. എളുപ്പത്തില്‍ വിവരങ്ങള്‍ മനസ്സില്‍ പതിയാന്‍ സഹായിക്കുന്ന ഇന്‍ഫോഗ്രാഫിക്‌സുകളുടെയും പട്ടികകളുടെയും സഹായത്തോടെയാണ് ഇയര്‍ബുക്കില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഇന്‍ഡക്‌സും ഒരുക്കിയിട്ടുണ്ട്. ഓരോ വിഭാഗങ്ങളും വേഗത്തില്‍ തിരിച്ചറിയാനായി കളര്‍ ഇന്‍ഡക്‌സും ഒരുക്കിയിട്ടുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.