Add a review
You must be logged in to post a review.
₹450.00
In stock
”കല്ലില്‍ കൊത്തിയെടുത്തതുപോലുള്ള അനേകം കഥാപാത്രങ്ങള്‍. അത്യന്തം വികാരതീക്ഷ്ണതയുള്ള എത്രയോ ജീവിതമുഹൂര്‍ത്തങ്ങള്‍. എല്ലുറപ്പുള്ള ഭാഷ. അസാധാണമാംവിധം ചൈതന്യവത്തായ ഇമേജുകള്‍. മനുഷ്യാവസ്ഥയുടെ നാനാമുഖങ്ങളെക്കുറിച്ചുള്ള മൗലികനിരീക്ഷണങ്ങള്‍ എന്നിങ്ങനെ ഈ നോവലുമായി ആത്മബന്ധം സ്ഥാപിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. അത്ഭുതകരമായ അളവില്‍ സരഗ്ഗോര്‍ജ്ജത്തിന്റെ വിനിയോഗം നടന്നിട്ടുള്ള കൃതിയാണിത്.” – എന്‍.പ്രഭാകരന്‍ (ഭാഷാപോഷിണി)
”വ്യായാമത്തിലൂടെ ഉറച്ച പേശികളുള്ള ഒരു പുരുഷശരീരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് മനുഷ്യന് ഒരു ആമുഖം എന്ന നോവലിലെ സുഭാഷ് ചന്ദ്രന്റെ ശൈലി. ദൃഢഭദ്രമായ ആ ശൈലി നോവലിന് ശക്തിയുടെ പരിവേഷം നല്‍കിയിരിക്കുന്നു. ഇളക്കമാറ്റാന്‍ സാധിക്കാത്തവിധം വാക്കുകളെ വിന്യസിക്കുന്ന നോവലിസ്റ്റ് ഓരോ ഇഷ്ടികയായി അടുക്കിവച്ച് തന്റെ മഹാമാളിക നിര്‍മ്മിച്ചിരിക്കുന്നു.” – എസ്. ജയചന്ദ്രന്‍ നായര്‍ (മലയാളം വാരിക)
”റുഷ്ദിയും പാമുകും ബേളേനോയും ഡേവിഡ് മിച്ചലുമൊക്കെ ചെയ്യുന്നതുപോലെ വ്യത്യസ്തമായ പ്രമേയങ്ങള്‍ സ്വീകരിക്കുന്നതിനോടൊപ്പംതന്നെ ഭാഷയിലും ക്രാഫ്റ്റിലും ധീരമായ പരീക്ഷണങ്ങള്‍ നടത്താനോ പാരമ്പര്യ മൂല്യബോധത്തെ കാലോചിതമായി പൊളിചെയചഴുതാനോ മലയാളി നോവലിസ്റ്റുകള്‍ തയ്യാറാവുന്നില്ല. മലയാളത്തില്‍ ഈ ദിശയില്‍ നടക്കുന്ന അപൂര്‍വ്വം ചുവടുവെയ്പുകളില്‍ ഒന്നാണ് സുഭാഷ്ചന്ദ്രന്റെ മനുഷയന് ഒരു ആമുഖം.” – ടി.ഡി.രാമകൃഷ്ണന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)
പുതിയ പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.