Add a review
You must be logged in to post a review.
₹90.00
In stock
ഓരോ ഭൂരിഭാഗത്തിനും പ്രത്യക്ഷമല്ലെങ്കിലും പുഴപോലെയുള്ള ഒഴുക്കുണ്ട്. അതിനാല്‍ ഒരേ ഭൂഭാഗത്തില്‍ ഒരാള്‍ വീണ്ടും കടന്നുചെല്ലുന്നില്ല. മണിമഹേഷ്‌കൈലാസ് പ്രാപ്യമല്ലാതായിത്തീര്‍ന്ന് അതിന്റെ നിസ്സാന്ത്വനം ഒരേ ഭൂതലത്തെ കണ്ടെത്താന്‍ എങ്ങനെ പ്രേരകമായി എന്ന അന്വേഷണമാണ് ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍ എന്ന യാത്രാനുഭവം. ഒപ്പം പഞ്ചകേദാരങ്ങള്‍ എന്നെ ശമിപ്പിക്കുന്നല്ലോ, തുംഗനാഥിലെ ജ്യോതീശ്വരം, ദക്ഷിണകൈലാസം, പഴയ വിളക്കുകള്‍ പഴയ ഭൂഭാഗങ്ങള്‍ തുടങ്ങിയ യാത്രാനുഭവക്കുറിപ്പുകളും.
പ്രശസ്ത സഞ്ചാരസാഹിത്യകാരന്‍, നിരൂപകന്‍. 1947 നവംബര്‍ 18ന് പാലക്കാട് കൊല്ലങ്കോട്ട് ജനിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യങ്ങള്‍, പരിപ്രവാചകന്റെ മൊഴി, ഹെര്‍ബേറിയം, പ്രതിരോധങ്ങള്‍, തന്‍മാനസി, ജീവന്റെ കയ്യൊപ്പ്, പരാഗകോശങ്ങള്‍, പയസ്വിനി, കല്‍ഫയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഓസോയുടെ നീലഞരമ്പ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം: കാമ്പുറത്ത്, കൊല്ലങ്കോട്, പാലക്കാട്.
You must be logged in to post a review.
Reviews
There are no reviews yet.