Add a review
You must be logged in to post a review.
₹400.00
In stock
രാഷ്ട്രത്തിന്റെ അമൂല്യരത്‌നവും യഥാര്‍ഥ ഭാരതപുതനുമായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഏതൊരിന്ത്യക്കാരനെയും പ്രചോദി പ്പിക്കുന്നവയാണ്. അവകുട്ടികളെ സ്വപ്നം കാണാന്‍ പ്രചോദിപ്പിച്ചു;
ഒരു വ്യക്തിയുടെ സ്വഭാവത്തെയും നിശ്ചയദാര്‍ഢ്യത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന പവിത്രമായ ഒരു കര്‍മമാണ് അധ്യാപനം ഒരു മികച്ച അധ്യാപകനായി ആളുകള്‍ എന്നെ ഓര്‍മിക്കുമെങ്കില്‍ അതായിരിക്കും എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി.
യുവാക്കള്‍ക്ക് ലക്ഷ്യബോധവും സ്ഥിരോത്സാഹവും നല്‍കി. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇന്ത്യന്‍ ജനമനസ്സുകളെ ജ്വലിപ്പിച്ചു. ഇന്ത്യയുടെ മഹത്തായ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും ശാസ്ത്രവും അവയില്‍ തുടിച്ചുനിന്നു. അവയിലെ വാക്കുകള്‍ യുവതല മുറയ്ക്കക്കാകമാനം വഴിതെളിച്ചുകൊണ്ട് പ്രകാശം ചൊരിഞ്ഞു. സ്വപ്നവും ചിന്തയും ഉത്സാഹവും കഠിനാധ്വാനവുമാണ് രാഷ്ട്രനിര്‍മാണത്തിന്റെ മൂലധനമെന്ന എല്ലാ പൗരന്മാരെയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു. അദ്ദേഹം അവരുടെ മാതൃകാപുരുഷനാണ്.
പരിഭാഷ: എന്‍.ശ്രീകുമാര്‍.
You must be logged in to post a review.
Reviews
There are no reviews yet.